കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. വിഖ്യാതയായ നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു.
ഏറ്റവും കഴിവുറ്റവര്‍ അണിനിരക്കുന്ന ഉന്നതവിദ്യാഭ്യാസ നേതൃത്വത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടിട്ടുള്ളതെന്നും അതിനായി ഓരോ സവിശേഷ മേഖലകളിലെയും അതിപ്രഗത്ഭമതികളെയാണ് ഈ സര്‍ക്കാര്‍ ഓരോ സര്‍വ്വകലാശാലയുടെയും അമരത്ത് നിയമിച്ചിട്ടുള്ളതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നു, ലോകത്തിനു മുന്നില്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല!
വിഖ്യാതയായ നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ലോകമറിയുന്ന കലാകാരിയെ; കലയുടെ സൗന്ദര്യത്തിനും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ഒരുപോലെ സമര്‍പ്പിതമായ ഉജ്ജ്വല പ്രതിഭയെ.
ഏറ്റവും കഴിവുറ്റവര്‍ അണിനിരക്കുന്ന ഉന്നതവിദ്യാഭ്യാസ നേതൃത്വം – അതിനു വേണ്ടിയാണീ സര്‍ക്കാര്‍ നിലകൊണ്ടിട്ടുള്ളത്. അതിനായി ഓരോ സവിശേഷ മേഖലകളിലെയും അതിപ്രഗത്ഭമതികളെയാണ് ഈ സര്‍ക്കാര്‍ ഓരോ സര്‍വ്വകലാശാലയുടെയും അമരത്ത് നിയമിച്ചത്. ആ തീരുമാനങ്ങളുടെയാകെ ഭദ്രദീപമായി ഇനിയുള്ള അഞ്ചു വര്‍ഷങ്ങള്‍ ഈ വിശ്വനര്‍ത്തകി കലാമണ്ഡലത്തിനും കേരളത്തിനാകെയും ശോഭയേകും.
കരിന്തിരി കത്തുന്ന വിവാദങ്ങള്‍ ഇനിയും അവയുടെ വഴിക്കു നീങ്ങിക്കൊള്ളട്ടെ; എന്നാലോ, സത്യത്തിനും ജ്ഞാനത്തിനും വേണ്ടിയുള്ള നമ്മുടെ നിലപാടുകള്‍ അതിന്റെ വഴിക്കും നീങ്ങും!
#കലാമണ്ഡലം
#LDFGovernment
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.