സ്വതന്ത്ര ചിന്തയുടേയും രാഷ്ട്രീയ പ്രതിരോധത്തിൻ്റെയും ആചാര്യന് ഇന്ന് തൊണ്ണൂറ്റി നാലാം പിറന്നാൾ

സ്വതന്ത്ര ചിന്തയുടെ ആചാര്യനും പ്രതിരോധ രാഷ്ട്രീയപ്രവർത്തകരുടെ ധൈഷണിക ഗുരുവുമായ നോം ചോസ്കിയുടെ ജൻമദിനമാണ്. ഭാഷാ ശാസ്ത്രജ്ഞനും രാഷ്ട്രീയ തത്വചിന്തകനും വിമർശകനുമായ അദ്ദേഹം തൊണ്ണൂറ്റി നാലാം വയസിലും ലോകത്തിൻ്റെ വിവിധ ഭാഗത്ത് നടക്കുന്ന രാഷ്ട്രീയ സാമൂഹിക പോരാട്ടങ്ങളിൽ തൻ്റെ നിലപാടുകൾ വ്യക്തമാക്കി സജീവമാണ്.

1950 കളിൽ ഭാഷാശാസ്ത്രജ്ഞനായ ചോംസ്‌കി മുന്നോട്ടുവച്ച ‘സാർവലൗകികമായ വ്യാകരണം’ (പ്രജനകവ്യാകരണം)എന്ന ഭാഷാശാസ്ത്ര സിദ്ധാന്തത്തിൻ്റെ അടിസ്ഥാനം തന്നെ മാനവികതയുടെ ഏകതയിലാണ് നിലനിൽക്കുന്നത്. തൻ്റെ അക്കാദമിക് സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ചോംസ്കി ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയ ചിന്തകരുടെ തലതൊട്ടപ്പനായി മാറിയത്.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷക്കാരനായാണ് വിലയിരുത്തപ്പെടുന്ന ചോസ്കി ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകന്‍ എന്ന വിശേഷണത്തിനും അർഹനാണ്.1960 കളിൽ വിയറ്റ്നാമിൽ അമേരിക്ക നടത്തിയ യുദ്ധം മുതൽ അമേരിക്കയുടെ വിദേശനയങ്ങളെയും അധിനിവേശങ്ങളെ അതിശക്തമായ രീതിയിൽ അദ്ദേഹം എതിർത്തു.വിയറ്റ്നാം മുതൽ ഇറാഖ് വരെയുള്ള അമേരിക്കൻ അധിനിവേശങ്ങളെ ചോദ്യംചെയ്‌ത ചോസ്കി എന്നും ലോകത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷ സർക്കാർ നയങ്ങളെ പിന്തുണയ്‌ക്കാനും വേണ്ട രീതിയിൽ ഉപദേശങ്ങൾ നൽകാനും ശ്രമിച്ചിരുന്നു.

1950കൾ മുതൽ അമേരിക്കയുടെയും ലോകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-ജനാധിപത്യ മുന്നേറ്റങ്ങളുടെ ജീവശ്വാസമായി മാറിയ അദ്ദേഹം എന്നും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് . സാമ്രാജ്യത്വ -ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കണ്ണിലെ കരടായിരുന്നു അന്നും ഇന്നും ചോംസ്‌കിയൻ വിപ്ലവ ചിന്താധാര.

നരേന്ദ്രമോദിയുടെ നേത്യത്വത്തിലുള്ള വർഗ്ഗീയ ഫാസിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയുടെ മതേതര ജനാധിപത്യ മുഖത്തിനുണ്ടാക്കിയ ഉണ്ടാക്കിയ മാറ്റം അദ്ദേഹം ആശങ്കയോടെയാണ് നോക്കിക്കണ്ടത്.പ്രസക്തി നഷ്‌ടപ്പെട്ട വെറുമൊരു കടലാസ്സുകെട്ടായി ഫാസിസ്റ്റ് ശക്തികൾ ഇന്ത്യയുടെ ഭരണഘടനയെ മാറ്റുന്നതിലും മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റുകളിലും തുടർന്നുള്ള കസ്റ്റഡി മരണങ്ങളിലും രാജ്യദ്രോഹ കുറ്റം ചുമത്തലിലും ദളിതർക്ക് നേരെയുള്ള ആക്രമണങ്ങളിലുമെല്ലാംഎല്ലാം അദ്ദേഹം നേരിട്ടും അല്ലാതെയും നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. ഡൽഹിയിലെ ജെഎൻയു അടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളിൽ നടക്കുന്ന ഭരണകൂട ആക്രമണങ്ങക്കെതിരെയും ചോംസ്കി ശബ്ദമുയർത്തി. അമേരിക്കയിലെ ക്യാംപസുകളിൽ സ്വതന്ത്ര ചിന്തയുമായി വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പൗരാവകാശ പോരാട്ടങ്ങൾക്ക് ഊർജം പകർന്ന പ്രഫസർ അങ്ങനെ മാറ്റം കാംക്ഷിക്കുന്ന ഇന്ത്യൻ യുവത്വങ്ങൾക്കും വഴിവിളക്ക് തെളിയിച്ചു.

ഫാസിസം നമ്മുടെ രാജ്യത്തെ വിഴുങ്ങുന്നത് കണ്ട് ഇന്ത്യയെ ഓർത്ത് എനിക്ക് ഭയമാണ് (I don’t have anything relevant, I’m afraid.) എന്ന് തുറന്ന് പറഞ്ഞ ചോസ്കി പക്ഷേ കേരളത്തെ അടയാളപ്പെടുത്തിയത് ”പ്രതീക്ഷയുടെ തുരുത്ത്‌” എന്നായിരുന്നു.കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന ദിവസം പറഞ്ഞത് “പ്രതീക്ഷയുടെ, സ്വാതന്ത്ര്യത്തിന്റെ ഗാഥകൾ പേറി ഈ നാട് ഇന്ത്യയിലെ ഫാസിസ്റ്റ് മുന്നേറ്റങ്ങളെ ചെറുക്കും.” എന്നായിരുന്നു. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഒന്നാം നമ്പർ രാഷ്ട്രീയ നിരീക്ഷകൻ്റെ വാക്കുകൾ വെറുംവാക്കായിരുന്നില്ല എന്നത് കാലം തെളിയിക്കുകയും ഇന്ത്യക്കും ലോകത്തിനും പ്രതീക്ഷയുടെ പച്ചത്തുരുത്തായി കേരളം ഇന്ന് തെളിഞ്ഞ് നിൽക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News