ADVERTISEMENT
അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾക്ക് കൈക്ക് വെട്ടേറ്റു. മുലേശേരിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം അരങ്ങേറിയത്. കീരിക്കാട് ബിനോയ് ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49) അബലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19), എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവെന്നയാളും മറ്റ് രണ്ടു പേരും ചേർന്നാണ് ഇവരെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
പറമ്പിലെ മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.രണ്ട് ദിവസം മുമ്പ് പോലീസ് വിഷയം പരിഹാരിച്ചിരുന്നെങ്കിലും ബിജുവിൻ്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം തങ്ങളെ വെട്ടുകയായിരുന്നു എന്നാണ് പരിക്കേറ്റ സ്ത്രീകൾ പോലീസിന് നൽകുന്ന മൊഴി.
അതേ സമയം പ്രതികൾ ഒളിവിലാണ്.ഇവരെ പിടികൂടുന്നതിനു വേണ്ടി കായംകുളം സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.