കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചു; പുതിയ 15 എസി ബസുകൾ ഉടൻ എത്തും

ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ പമ്പ: കെ എസ് ആര്‍ ടി സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടിലെ വരുമാനത്തിൽ വർദ്ധനവ്.ഈ ഒരു ചെയിന്‍ സര്‍വീസില്‍ നിന്ന് മാത്രം കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരിക്കുന്നത് 10 കോടിയുടെ വരുമാനമാണ്.ഡിസംബര്‍ 5 വരെയുള്ള കണക്കാണിത്. യാത്രക്കാരുടെ തിരക്ക് കൂടിയതോടെ ബസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 171 ബസുകള്‍ ആയിരുന്നു മുമ്പ് സർവീസ് നടത്തിയിരുന്നത് എങ്കിൽ അത് 189 ആയി വർദ്ധിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നാണ് കൂടുതല്‍ ബസുകള്‍ എത്തിച്ചത് .രണ്ട് ദിവസത്തിനകം 15 എ സി ലോ ഫ്ലോർ ബസുകള്‍ കൂടി എത്തുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ഇതോടെ എ സി ബസുകളുടെ എണ്ണം 60 ആകും. നിലവിലെ 189 ബസുകളില്‍ 45 എണ്ണം എ സി ലോ ഫ്ലോർ ബസുകളാണ്.

ആകെ ബസുകളില്‍ മൂന്നില്‍ ഒരു ഭാഗം എ സി എന്ന നയമാണ് അധികൃതര്‍ പിന്തുടരുന്നത്. ഡിസംബര്‍ 5 ന് മാത്രം 2,055 റൗണ്ട് സര്‍വീസുകളാണ് ഈ റൂട്ടിൽ കെ എസ് ആര്‍ ടിസി നടത്തിയത്. നവംബര്‍ 30 വരെയുള്ള കാലയളവില്‍ ചെയിന്‍ സര്‍വീസിലൂടെ മാത്രം 10,93,716 പേര്‍ ശബരിമലയില്‍ എത്തി എന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here