പേ വിഷബാധ കുത്തിവെയ്പ് തുടരുകയാണ്: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പേവിഷബാധ കുത്തിവെയ്പ്പില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്ത് ജനുവരി മുതല്‍ തെരുവ് നായയുടെ കടിയേറ്റ് ആകെ 24 പേരാണ് മരിച്ചത്. ഇതില്‍ 6 പേര്‍ മാത്രമാണ് വാക്സിന്‍ എടുത്തത്. വാക്‌സിന്‍ ഗുണനിലവാരമുള്ളത് ആണെന്നും മന്ത്രി പറഞ്ഞു.

തെരുവ്‌നായ്കളെ പിടികൂടുന്നതിനായി 500 ഓളം കാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. 18 ABC കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പേവിഷ പ്രതിരോധ കുത്തിവെയ്പ് തുടരുകയാണ്.

സെപ്റ്റംബര്‍ 20 മുതല്‍ 11,661 തെരുവ് നായ്ക്കള്‍ക്ക് പേവിഷ വാക്സിന്‍ നല്‍കി. വളര്‍ത്തു നായ്ക്കളുടെ കുത്തിവെയ്പ് ഫലപ്രദമാണെന്നുും പേവിഷബാധ കുത്തിവെയ്പ്പില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News