റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ;ഇനി വ്യക്തിഗത വായ്പകളും പൊള്ളും

റിപ്പോ നിരക്കുകള്‍ കൂട്ടി ആര്‍.ബി.ഐ. 35 ബേസ് പോയിന്റുകളാണ് ആര്‍.ബി.ഐ വര്‍ദ്ധിപ്പിച്ചത്. ഇതോടെ പുതിയ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്‍.ബി.ഐ നിരക്ക് ഉയര്‍ത്തുന്നത്. കൊവിഡ് കാലത്ത് രണ്ട് കൊല്ലത്തോളം റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നില്ല. പിന്നീട് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ നിരക്ക് ഉയര്‍ത്തേണ്ടത് അത്യാവശ്യമെന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചത്.

നിലവിലെ പലിശ നിരക്ക് ആറ് ശതമാനത്തിലും മുകളിലെത്തിയതോടെ വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളും ഉയരും. ഇതോടെ പണപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഈ തീരുമാനം ഇരുട്ടടിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here