ഗവര്‍ണറുടെ അധികാരങ്ങള്‍ക്കെതിരെ രാജ്യസഭയില്‍ സ്വകാര്യ ബില്‍

ഗവര്‍ണറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യ ബില്‍. ബില്‍ 9ന് അവതരിപ്പിക്കും. ഗവര്‍ണറുടെ അധികാരങ്ങള്‍ക്കെതിരായ ബില്‍ വി ശിവദാസന്‍ എം പിയായിരിക്കും അവതരിപ്പിക്കുക. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പോലെ ഗവര്‍ണര്‍മാരെയും തെരഞ്ഞെടുക്കണം. ഗവര്‍ണര്‍മാര്‍ക്ക് 5 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി നല്‍കരുതെന്നും ബില്ലിലുണ്ട്.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് എ എം ആരിഫ് എം പിയാണ് നോട്ടീസ് നല്‍കിയത്. ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നു.

ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുളളപ്പോള്‍ ഗവര്‍ണര്‍ പരമാധികാരിയെ പോലെ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും, കേരള സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News