വിഴിഞ്ഞം ഒത്തുതീര്‍പ്പ്;ഫ്‌ലാറ്റുകളുടെ നിര്‍മാണം ഒന്നര കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും:മുഖ്യമന്ത്രി| Pinarayi Vijayan

വിഴിഞ്ഞം ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ സഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫ്‌ലാറ്റുകളുടെ നിര്‍മാണം ഒന്നര കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 2 മാസത്തെ വാടക മുന്‍കൂറായി നല്‍കും. 5500 രൂപയാണ് വാടക. സമരസമിതി ആവശ്യങ്ങള്‍ക്കുമേല്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിക്കുകയും ചെയ്തു.
പൊലീസിന്റെ ഭാഗത്തുനിന്നുള്ള സമീപനം ഏറെ സഹായകരമായെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ചില ഘട്ടങ്ങളില്‍ സമരം അക്രമാസക്തമാകുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളും ഉണ്ടായി. സമരം രമ്യമായി പരിഹരിക്കാനായുള്ള കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയുടെ ഇടപെടലിനെ മുഖ്യമന്ത്രി പ്രശംസിച്ചു. തൊഴിലുറപ്പ് പദ്ധതികളില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തും. സമരം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടലിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ഭാവിയില്‍ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും പദ്ധതിക്ക് വേണ്ടിയുള്ള പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മണ്ണെണ്ണ എന്‍ജിനുകള്‍ ഡീസല്‍ പെട്രോള്‍ എന്‍ജിനുകള്‍ ആയി മാറ്റാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നും വികസന പദ്ധതികള്‍ നടപ്പാക്കുക മാനുഷിക മുഖത്തോടെയാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel