വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Wednesday, February 8, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

    കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

    Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി

    രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

    രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

    രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

    തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നത് അടിസ്ഥാനരഹിതം;മന്ത്രി എം വി ഗോവിന്ദൻ

    ആര്‍ എസ് എസും ബി ജെ പിയും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

    കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

    ‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

    കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം

    കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി

by newzkairali
2 months ago
ളാഹ അപകടം;എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യ ജനകം:മുഖ്യമന്ത്രി| Pinarayi Vijayan

Read Also

പൗരബോധമുള്ള പുതിയ തലമുറ വളരണമെന്നത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി

അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

മധുരതരമായ ഗാനങ്ങളിലൂടെ വാണിജയറാം ആസ്വാദക മനസ്സുകളില്‍ ജീവിക്കും: മുഖ്യമന്ത്രി

ADVERTISEMENT

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വികസനരംഗത്ത് നിര്‍ണ്ണായകമായ കാല്‍വയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ സാമ്പത്തികവളര്‍ച്ചയ്ക്ക് അടിത്തറ പാകുന്ന ഭൗതിക, സാമൂഹിക പശ്ചാത്തലസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷികമുഖത്തോടെയാകണമെന്ന കാര്യത്തിലും സര്‍ക്കാരിന് നിഷ്‌ക്കര്‍ഷയുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക-വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അനുയോജ്യതയുമാണ് ഈ തുറമുഖ പദ്ധതിയെ അനന്യമാക്കുന്നത്.

വിഴിഞ്ഞം തീരത്തുനിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെയാണ് അന്താരാഷ്ട്ര കപ്പല്‍ പാത കടന്നുപോകുന്നത്. തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ പ്രകൃതിദത്ത ആഴം ഉണ്ട് എന്നുള്ളത് വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. ചരിത്രപരമായിത്തന്നെ, അന്താരാഷ്ട്ര പ്രസിദ്ധി ലഭിച്ച തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്.

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ ചില കോണുകളില്‍ നിന്നും ആശങ്കകള്‍ ഉയര്‍ന്നുവരികയും തുറമുഖ പ്രദേശത്ത് ആഗസ്റ്റ് 16 മുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയുമുണ്ടായി. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.

ഇതില്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആവശ്യങ്ങളെക്കുറിച്ച് സമരസമിതിയുമായി തുറന്ന മനസ്സോടെ സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. ആഗസ്റ്റ് 19 മുതല്‍ ഈ മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വിവിധ തീയതികളില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും സംബന്ധിച്ച് ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ത്തന്നെ ധാരണയായിരുന്നു. സമരം അവസാനിക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി തലത്തിലും തുടര്‍ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

ചില ഘട്ടങ്ങളില്‍ സമരം അക്രമാസക്തമാകുന്ന ദൗര്‍ഭാഗ്യകരമാകുന്ന സ്ഥിതിവിശേഷവുമുണ്ടായി. ക്രമസമാധാനപാലനത്തിനായി വിന്യസിക്കപ്പെട്ട സംസ്ഥാന പോലീസ് സേന തികഞ്ഞ സംയമനത്തോടെയാണ് ഈ സ്ഥിതിവിശേഷത്തെ നേരിട്ടത്. അനിഷ്ടസംഭവങ്ങള്‍ നിയന്ത്രണാതീതമായി പോകാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ സമീപനം ഏറെ സഹായകമായി.

സമരസമിതിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും അവ നടപ്പാക്കിവരികയുമാണ്. സമരസമിതി ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍ക്കു മേല്‍ ഇന്നലെ (06.12.2022) നടത്തിയ ഉന്നതതല ചര്‍ച്ചകളില്‍ തീരുമാനമാവുകയും സമരം അവസാനിപ്പിക്കാന്‍ സമരസമിതി തയ്യാറാവുകയുമുണ്ടായി. തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ ഈ സഭയെ അറിയിക്കുകയാണ്.

· വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാനായി 03.11.2020 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കുന്നതാണ്.

· ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്‍കും. 01.09.2022 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 5,500 രൂപ പ്രതിമാസം വാടക ഇനത്തില്‍ നല്‍കുന്നതാണ്.

· പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും, വീടിന്റെ ആകെ വിസ്തീര്‍ണ്ണം 635 Sq.Ft. (550 Sq.Ft. Built up space + 85 Sq. Ft. common space for each unit) അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യുന്നതാണ്. ഇതു കൂടാതെ, വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി ഒരു സ്ഥലം ഒരുക്കും.

· തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതാണ്. തുറമുഖ പ്രവര്‍ത്തനം തുടരുന്നതാണ്.

· നിലവിലുള്ള മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കും.

· കേരള തീരത്ത് മത്സ്യബന്ധനം നടത്തരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന തീയതികളില്‍ തൊഴില്‍നഷ്ടം ഉണ്ടാകുന്നത് പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, മേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന തീയതികളുടെ എണ്ണം കണക്കാക്കി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം A (1)(e) അനുസരിച്ച് തൊഴില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ നടപടി സ്വീകരിക്കും. അതു കൂടാതെ, ഫിഷറീസ് വകുപ്പിന്റെ അംഗീകാരമുള്ള പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമുള്ളപക്ഷം അവരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി / അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി തുടങ്ങിയ തൊഴില്‍ദാന പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

· മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ & പവര്‍ റിസര്‍ച്ച് സ്റ്റേഷനു (CWPRS)മായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

ഈ സമരം രമ്യമായി അവസാനിപ്പിക്കാന്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവ തീരുമേനി എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ആപത്ഘട്ടങ്ങളില്‍ ജനസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്വന്തംജീവന്‍ പണയപ്പെടുത്തി രംഗത്തുവന്നിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാടിന്റെ വികസനത്തിനുള്ള സുപ്രധാന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

പദ്ധതി സംബന്ധിച്ച് ഉയര്‍ന്നുവന്ന ആശങ്കകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ച് പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയില്‍ പദ്ധതിയോടുള്ള പൂര്‍ണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: CMPinarayi Vijayan

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല
Kerala

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

February 7, 2023
Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു;  ഡോ. ജോണ്‍ബ്രിട്ടാസ് എംപി
Latest

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

February 7, 2023
രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം
Latest

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

February 7, 2023
തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നത് അടിസ്ഥാനരഹിതം;മന്ത്രി എം വി ഗോവിന്ദൻ
Kerala

ആര്‍ എസ് എസും ബി ജെ പിയും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

February 7, 2023
കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
Kerala

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

February 7, 2023
കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം
Latest

കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം

February 7, 2023
Load More

Latest Updates

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ

രണ്ടാം മിനിറ്റില്‍ വിറപ്പിച്ചു; ഒടുവില്‍ ലൂണയും രാഹുലും വലകുലുക്കി…ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ആര്‍ എസ് എസും ബി ജെ പിയും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കേമനാകാന്‍ വിടില്ല…ജി പി ടിക്ക് മറുപടിയുമായി ഗൂഗിളിന്റെ സമാന്തര പ്ലാറ്റ്‌ഫോം

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല February 7, 2023
  • രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 6.3 ലക്ഷം കോടി രൂപ February 7, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE