ആപ്പിളിനെ ഇന്ത്യയിലെത്തിക്കാൽ കേന്ദ്ര നീക്കം;സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിയതായും റിപ്പോർട്ടുകൾ

ലോകത്തിലെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളിലൊന്നായ ആപ്പിളിനെ ഇന്ത്യയിലെത്തിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ചൈനയ്ക്ക് പുറത്തേക്കെത്തിക്കാന്‍ ആപ്പിള്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം സാധ്യതകള്‍ തേടുന്നത്. ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണാത്തിനായുള്ള ശേഷി വിപുലീകരിക്കുന്നതിനായി കേന്ദ്രം ഒന്നിലധികം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് ഇന്ത്യയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നു.

കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിക്ഷേപം എത്തിക്കാനുള്ള താൽപര്യം കേന്ദ്രത്തെ അറിയിച്ചതായും സൂചനകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News