വധിക്കാനുള്ള 56 കാശ്മീരി പണ്ഡിറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ലഷ്കർ ഇ തോയ്ബ; അതീവ സുരക്ഷയൊരുക്കാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റ നിർദ്ദേശം

കശ്മീരി പണ്ഡിറ്റ് സമുദായത്തിൽപ്പെട്ട 56 ജീവനക്കാരുടെ വധിക്കുമെന്ന ലിസ്റ്റ് പുറത്ത് വിട്ട് ഭീകര സംഘടനയായ ലഷ്കർ ഇ തോയ്ബ.ലഷ്‌കർ ഇ തോയ്ബയുടെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി ലിങ്ക് ചെയ്‌ത ഒരു ബ്ലോഗിലാണ് 56 പണ്ഡിറ്റുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടത്.

പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന 56 പണ്ഡിറ്റുകളാണ് പട്ടികയിൽ ഉൾപ്പെടുന്നവർ. ഇവർക്കെതിരെ ആക്രമണമുണ്ടാകുമെന്നാണ് സംഘടനയുടെ ഭീഷണി.

ഇതിനെ തുടർന്ന് അടിയന്തിരമായി ജമ്മു കശ്മീരിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി . ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, കേന്ദ്ര അർദ്ധസൈനിക സേന, ജമ്മു കശ്മീർ പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ യോഗത്തിലും ഭല്ല പങ്കെടുത്തു.
സാഹചര്യങ്ങളെ നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കണമെന്നും സുരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News