മോദിക്കെതിരെ ട്വീറ്റ്: ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പോലിസിൻ്റെ നടപടിക്കെതിരെ പ്രതികരിച്ച് മമതാ ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമമായ ട്വിറ്ററിൽ പോസ്റ്റിട്ട തൃണമുൽ കോൺഗ്രസ് ദേശീയ വ്യക്താവ് സാകേത് ഗോകലയെ ഗുജറാത്ത് പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.ഇത് വളരെ മോശവും സങ്കടകരവുമായ സംഭവമാണെന്ന് പ്രതികരിച്ച അവർ സാകേത് മിടുക്കനാണെന്നും. സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയനായ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അവർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രതികാര മനോഭാവത്തെ താൻ അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിനാലാണ് സാകേത് അറസ്റ്റിലാകുന്നത്. ജനങ്ങൾ എനിക്കെതിരെയും ട്വീറ്റ് ചെയ്യുന്നുണ്ട്.സംഭവത്തിൽ ഞങ്ങൾക്ക് ഖേദമുണ്ട് എന്നും മമത പറഞ്ഞു.

പ്രധാനമോദിയുടെ മോർബി സന്ദർശനത്തിന് 30 കോടി രൂപ ചെലവഴിച്ചുവെന്ന് പറയുന്ന വിവരാവകാശ രേഖ ട്വിറ്ററിലൂടെ ഗോഖലെ പങ്കുവെച്ചത്. വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നതാണ് സാകേതിനെതിരെ ചുമത്തിയിരിക്കുന്ന കേസ്. എന്നാൽ ഇത്തരത്തിലൊരു വിവരാവകാശ രേഖ ആരും പുറത്തുവിട്ടിട്ടില്ലെന്നും ഇത് വ്യാജമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നത്.

അതേ സമയം ഗുജറാത്തിലെ അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സാകേതിനെ റിമാൻഡ് ചെയ്തു.പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകി വ്യാജവാർത്ത പ്രചരിപ്പിച്ചതിൻറെ ലക്ഷ്യം എന്തായിരുന്നു എന്ന് അറിയേണ്ടതുണ്ട് എന്ന അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിൽ വിട്ട് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News