പാർലമെൻ്റ് ശീതകാല സമ്മേളനം ഔദ്യോഗികമായി രാജ്യസഭയുടെ അധ്യക്ഷനായി ഉപരാഷ്ട്രപതി ജദീപ് ധൻഖർ

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനങ്ങൾ ആരംഭിച്ചു. സഭ പിരിഞ്ഞ കാലയളവിൽ അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലോകസഭ 12 മണി വരെ സഭ നിർത്തി വെച്ചു.ഇന്ത്യ അമൃത് കാലിന്റെ യാത്ര ആരംഭിക്കുകയും ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്ന സമയത്താണ് പാർലമെന്റ് സമ്മേളനം നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞു.

ഉപരാഷ്ട്രപതി ജദീപ് ധൻഖർ ഇന്ന് ആരംഭിക്കുന്ന രാജ്യസഭ സമ്മേളനത്തിൻ്റെ ൽ ഔദ്യോഗികമായി അധ്യക്ഷനായി സഭ നിയന്ത്രിക്കും. ഈ സഭയ്ക്കും രാജ്യത്തിനും വേണ്ടി രാജ്യസഭയുടെ ചെയർമാനെ അഭിനന്ദിക്കുന്നു. പോരാട്ടങ്ങളിലൂടെ ജീവിതത്തിൽ മുന്നേറുന്നതിനിടയിലാണ് ധൻഖർ ഈ ഘട്ടത്തിലെത്തിയത്. അത് രാജ്യത്തെ നിരവധി ആളുകൾക്ക് പ്രചോദനമാണെന്ന് രാജ്യസഭ അധ്യക്ഷനാകുന്ന ആദ്യ ദിനത്തിൽ ജഗ്ദീപ് ധൻഖറിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News