പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി. 17 ദിവസം നില്‍ക്കുന്ന സമ്മേളനത്തില്‍ ആകെ 25 ബില്ലുകളാണ് അവതരിപ്പിക്കുക.രാജ്യസഭാ അധ്യക്ഷനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സ്ഥാനമേറ്റു.വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ എം പി മാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പരിഗണിച്ചില്ല.

17 ദിവസം നീണ്ട് നില്‍ക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനാണ് തുടക്കമായത്. അന്തരിച്ച മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു .പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പുതിയ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ അവസരം നല്‍കണമെന്നും എല്ലാ വിഷയവും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യസഭാ അധ്യക്ഷനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനു നേതാക്കാള്‍ ആശംസകള്‍ നേര്‍ന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, എയിംസ് സെര്‍വര്‍ ഹാക്കിംഗ്, ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം പി മാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി. അടിയന്തര പ്രമേയങ്ങള്‍ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചത് ലോക്‌സഭയില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി. സര്‍ക്കാരിനെതിരായ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മല്ലികാര്‍ജൂന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കാള്‍ യോഗം ചേര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News