വിദൂരതയില്‍ കണ്ണുംനട്ട് കോണ്‍ഗ്രസ്… ഒപ്പത്തിനൊപ്പം ബി ജെ പിയും എ എ പിയും, ആം ആദ്മിക്ക് മുന്നേറ്റം

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 15 വര്‍ഷമായി ഡല്‍ഹി കോര്‍പറേഷന്‍ ഭരിക്കുന്ന ബി ജെ പിക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് കോര്‍പറേഷനുകളില്‍ ഒന്നിച്ച് നടത്തിയ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം വന്നപ്പോള്‍ ആം ആദ്മിയായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടിംഗ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ബി ജെ പി മുന്നിലെത്തി.

പിന്നീട് ആം ആദ്മി വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. 2017ല്‍ ബിജെപിക്ക് 181, എഎപി 48, കോണ്‍ഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനമായിരുന്നു പോളിംഗ്.

അന്ന് ബിജെപിക്ക് 181 വാര്‍ഡുകളില്‍ വിജയം ഉറപ്പിക്കാന്‍ സാധിച്ചു. രണ്ടാം സ്ഥാനത്തെത്തിയ എഎപിക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡുകളിലുമാണ് വിജയിക്കാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News