ഡൽഹി എംസിസി: എഎപി വൻ വിജയത്തിലേക്കെന്ന് സൂചനകൾ, വിജയം ആഘോഷിച്ച് പാർട്ടി പ്രവർത്തകർ

ഡൽഹി എംസിഡി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മി പാർട്ടി വൻവിജയത്തിലേക്ക് എന്ന് സൂചനകൾ.250 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി പാർട്ടി 89 വാർഡുകളിൽ വിജയിക്കുകയും 47 സീറ്റുകളിൽ സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്തതോടെ ഡൽഹിയിലെ പാർട്ടി ഓഫീസിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വിജയാഘോഷം തുടങ്ങി.

അതേ സമയം ബി ജെ പി 62 സീറ്റുകളിൽ വിജയിക്കുകയും 32 സീറ്റുകളിൽ ലീഡ് നിലനിർത്തുകയും ചെയ്യുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 5 ഇടത്ത് വിജയിക്കുകയും 4 ഇടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുകയും രണ്ടിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News