കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ വിഷയം;പെണ്‍കുട്ടികള്‍ക്ക് മാത്രമായി അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമപരമല്ല:ഹൈക്കോടതി| Highcourt

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് മാത്രമായി അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാകുമെന്നും കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചു. രക്ഷിതാക്കളുടെ ആശങ്ക മനസ്സിലാക്കുന്നു എന്ന് വ്യക്തമാക്കിയ കോടതി, എത്ര കാലം കുട്ടികളെ പൂട്ടിയിട്ടുമെന്ന് ചോദിച്ചു.

പ്രശ്‌നം ഉണ്ടാക്കുന്ന പുരുഷന്മാരെ പൂട്ടിയിടുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സമാന നിരീക്ഷണങ്ങള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here