വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും സര്‍ക്കാരിന് മുന്തിയ പരിഗണന:മുഖ്യമന്ത്രി

വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും സര്‍ക്കാരിന് മുന്തിയ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരത്തില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി മുഖ്യമന്ത്രി. ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. 2 മാസത്തെ വാടക മുന്‍കൂറായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം രമ്യമായി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവയെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രശംസ.

സമരക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥയും തുടര്‍നടപടികളും വിശദീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നിലവിലുള്ള മണ്ണെണ്ണ എന്‍ജിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്‍ജിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കും-മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here