ADVERTISEMENT
സർവ്വകലാശാല നിയമ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളി സ്പീക്കർ എ എൻ ഷംസീർ .
കേരള സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ തടസ്സവാദം നിലനിൽക്കുന്നതല്ല എന്നും ഈ ബില്ലുകളിലെ ധനകാര്യ മെമ്മോറാണ്ടം യാഥാർത്ഥ്യബോധത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത് എന്നും സ്പീക്കർ പറഞ്ഞു .
എല്ലാ വിഷയങ്ങളും സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിക്കും ,സർക്കാർ വാദം മുഖവിലയ്ക്കെടുക്കുന്നു ,യു ജി സി യുടെ അധികാരങ്ങൾ കോടതിയുടെ പരിഗണനയിലുള്ള വിഷയം ആണ് , യോഗ്യത സംബന്ധിച്ച കാര്യങ്ങൾ ബില്ലിൻ്റെ ചർച്ചാ വേളയിൽ പരിഗണിക്കാം എന്നും സ്പീക്കർ പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.