പ്രതിപക്ഷത്തിൻ്റേത് അപകടകരമായ രാഷ്ട്രീയം; അത് നാളെ അധികാരത്തിലെത്താം എന്ന ദുഷ്ടലാക്ക് : മന്ത്രി പി രാജീവ്

ഭാവിയിൽ കൈപ്പിടിയിൽ എത്തുമെന്ന് കരുതുന്ന അധികാരം മുന്നിൽക്കണ്ടു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രസ്താവനകളെന്ന് നിയമമന്ത്രി പി രാജീവ്. സർവ്വകലാശാല നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വളരെ അപകടകരമായ രാഷ്ട്രീയ പ്രസ്താവനയാണ് പ്രതിപക്ഷം നടത്തിയത് . പ്രതിപക്ഷത്തിൻ്റെ നിലപാട് അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഏത് വിഷയത്തിലും കേന്ദ്രത്തിന് ഇടപെട്ട് മാറ്റങ്ങൾ വരുത്താം എന്ന രീതിയിൽ സബോർഡിനേറ്റ് ലജിസ്ലേഷനെ പിന്തുണയ്ക്കുന്നത് അപകടകരമായ രാഷ്ട്രീയം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു .കേരള കലാമണ്ഡലത്തിന്റെ ചാൻസലറായി മല്ലികാ സാരഭായിയെ പോലെ ഉന്നതയായ മറ്റൊരു വ്യക്തിയെ കണ്ടെത്താൻ കഴിയില്ല. രാഷ്ട്രീയം നോക്കിയല്ല സർക്കാർ ഈ നിയമനം നടത്തിയത്. വിശാലമായ കാഴ്ചപാടിൻ്റെ അടിസ്ഥാനത്തിൽ സർവ്വകലാശാലകളെ നിയന്ത്രിക്കാൻ കഴിയുന്നവരെയാണ് സർക്കാർ ആസ്ഥാനത്ത് നിയമിക്കുക എന്നും മന്ത്രി പറഞ്ഞു.

യുജിസി മാർഗ നിർദേശം സംസ്ഥാന നിയമത്തിനു മുകളിൽ ആകുമോ എന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യം കാടു കാണുന്നില്ല, മരം കാണുന്നില്ല, കാണുന്നത് അധികാര കസേര മാത്രം ആണെന്നുള്ളതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും അദ്ദേഹം വിമർശിച്ചു.

ഏതെങ്കിലും നിയമ നിർമാണത്തിൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ അഭിപ്രായം തേടാറുണ്ടോ? യുജിസി നിഷ്കർഷിക്കുന്ന എല്ലാ നിയമങ്ങളും നടപ്പാക്കാറുണ്ടോ ?പെൻഷൻ പ്രായത്തിന്റെ കാര്യത്തിൽ അതാണോ സംസ്ഥാനത്ത് നടപ്പാക്കുന്നത് എന്നും മന്ത്രി നിയമസഭയിൽ ചോദിച്ചു.

യുജിസി മാനദണ്ഡം സംസ്ഥാനങ്ങൾ അത് പോലെ പാലിക്കണം എന്നത് നിർബന്ധമല്ല എന്ന് കോടതി ഉത്തരവുണ്ട് . അപകടകരമായ സ്ഥിതിവിശേഷം രണ്ടുകൂട്ടരും തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു .

ഒരു വി.സി പുറത്തുപോയാൽ പ്രോവൈസ് ചാൻസലറും പുറത്തു പോകണമെന്നില്ല .പുതിയ വിസിക്ക് പ്രീതി ഇല്ലെങ്കിൽ മാത്രം പ്രോ വിസി പുറത്തു പോയാൽ മതി .ഇത്തരത്തിൽ കോടതി വിധിയുണ്ട് . സർക്കാരിന് വളഞ്ഞ വഴി ഇല്ല .ഗവർണറുടെ അനുമതിയോടുകൂടിയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത് . ഗവർണറോട് രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം .എന്നാൽ ഭരണഘടന പദവിയെ മാനിക്കുന്നു . ഗവർണറെ കാണിക്കാതിരിക്കാൻ സൂത്രപ്പണിയൊന്നും സർക്കാരിൻ്റെ കയ്യിലില്ല എന്നും മന്ത്രി പി രാജീവ് വസ്തുതകൾ ചൂണ്ടിക്കാഴി തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here