നോട്ടുനിരോധനം രാജ്യപുരോഗതിക്ക്; സുപ്രീംകോടതിയിൽ ആർ.ബി.ഐ മറുപടി

നോട്ടുനിരോധനം രാജ്യപുരോഗതിക്ക് അത്യാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ ആർ.ബി.ഐ. നോട്ടുനിരോധനത്തിൽ ഭരണഘനാബെഞ്ചിൽ വാദം നടക്കവെയായിരുന്നു ആർ.ബി.ഐയുടെ മറുപടി.

‘നോട്ടുനിരോധനം രാജ്യപുരോഗതിക്ക് അനിവാര്യമായിരുന്നു.ബുദ്ധിമുട്ട് ഉണ്ടാകുമെന്നുള്ളത് പൊതുവായി അറിയാവുന്ന കാര്യമായിരുന്നു.പക്ഷെ ചിലർ അത് അംഗീകരിച്ചില്ല’, ആർ.ബി.ഐക്ക് വേണ്ടി അഡ്വ: ജഗതീഷ് ഗുപ്ത സുപ്രീംകോടതിയിൽ പറഞ്ഞു.ആദ്യ ദിനം തൊട്ടേ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നുവെന്നും ആരുടേയും പണം നഷ്ടപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നെന്നും ജഗതീഷ് ഗുപ്ത പറഞ്ഞു.

നോട്ടുനിരോധനം പരിശോധിക്കുന്ന ഭരണഘടനാബെഞ്ചിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.നോട്ടുനിരോധനം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായോ എന്നും കള്ളപ്പണവും തീവ്രവാദവും തടയനായോ എന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.സാമ്പത്തികതീരുമാനം എന്നതിനാൽ തങ്ങൾക്ക് കയ്യുംകെട്ടി നോക്കിനിൽക്കാൻ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ശ്യാം ദിവാനും പി.ചിദംബരവും നോട്ടുനിരോധനം മൂലമുണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പാർലമെന്റിനെയെങ്കിലും അറിയിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here