മുനിസിപ്പല്‍ കോര്‍പ്പറേഷനും ആം ആദ്മി തൂത്തുവാരി

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മിന്നും ജയം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ആംആദ്മി ചരിത്ര വിജയം സ്വന്തമാക്കിയത്. ദില്ലി എംസിഡിയിലെ ആകെയുള്ള 250 വാര്‍ഡുകളില്‍ 134 സീറ്റുകളില്‍ എഎപി വിജയിച്ചപ്പോള്‍ ബിജെപി 104 ലേക്ക് സീറ്റുകളിലേക്ക് ചുരുങ്ങി.

9 ഇടത്ത് കോണ്‍ഗ്രസും 3 ഇടത്ത് മറ്റുള്ളവരും വിജയിച്ചു. 2017ല്‍ 181 സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് 78 സീറ്റുകള്‍ കുറഞ്ഞപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് വലിയ തകര്‍ച്ചയെയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണത്തിലിരുന്ന ബിജെപിയെ തൂത്തെറിഞ്ഞുകൊണ്ടാണ് കഴിഞ്ഞ തവണ നേടിയ 48 സീറ്റുകളേക്കാള്‍ 87 സീറ്റുകള്‍ കൂടുതല്‍ നേടി ആംആദ്മി അധികാരം പിടിച്ചെടുക്കുന്നത്.

ആം ആദ്മിക്ക് ഒഴികെ മറ്റൊരു പാര്‍ട്ടിക്കും നിലവില്‍ മുന്നേറ്റമുണ്ടാക്കാനോ നില മെച്ചപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. ബിജെപിയും എഎപിയും മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റുകളിലും മത്സരിച്ചു. എക്‌സിറ്റ് പോളുകളെല്ലാം തന്നെ ആം ആദ്മിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. അത് ശരിവെക്കുന്ന തരത്തിലായിരുന്നു ആം ആദ്മിയുടെ മുന്നേറ്റം എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here