ADVERTISEMENT
ഗവർണർ വിഷയത്തിൽ നിയമസഭയിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതിന് തങ്ങൾ എതിരല്ല എന്ന് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
പശ്ചിമബംഗാളിലെപ്പോലെ ഗവർണറെ ചാൻസലർ പദവിയിൽനിന് ഒഴിവാക്കിയാൽ തങ്ങൾ ഒപ്പം നിൽക്കാം എന്ന ലീഗ് എം.എൽ.എ എൻ.ഷംസുദീന്റെ പ്രസ്താവനയെ മുൻനിർത്തി പ്രതിപക്ഷത്തിന്റെ നിലപാടെന്ത് എന്ന നിയമമന്ത്രി പി.രാജീവിന്റെ ചോദ്യത്തിനായിരുന്നു വി.ഡി സതീശന്റെ മറുപടി.ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ തങ്ങൾ എതിരല്ല.എന്നാൽ ഇതേ സർക്കാരാണ് ചാൻസലർ പദവിയിൽനിന്ന് ഒഴിയരുതെന്നാവശ്യപ്പെട്ട് ഗവർണറുടെ കാലുപിടിച്ചത് എന്നും ഇപ്പോൾ സർക്കാർ തന്നെ നിലപാട് മാറ്റുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റി ഒരു ബദൽ സംവിധാനം വരുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും ഇത്തരത്തിൽ ഒരു ബിൽ കൊണ്ടുവരുമ്പോൾ പ്രതിപക്ഷവുമായി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. ഇപ്പോഴത്തെ ബിൽ പിൻവലിച്ച്, പ്രതിപക്ഷവുമായി ചർച്ച ചെയ്ത ശേഷം ഒരു ബിൽ കൊണ്ടുവന്നാൽ അതിനോട് അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.