ADVERTISEMENT
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍.
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ദില്ലിയെ മെച്ചപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മികച്ച വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കാനും നന്ദി പറയാനും ദില്ലി മുഖ്യമന്ത്രി മറന്നില്ല.
ആം ആദ്മി കേവല ഭൂരിപക്ഷവും കടന്ന് 134 സീറ്റുമായി ഭരണത്തിലെത്തുമ്പോള്‍ അവസാനിച്ചത് 15 വര്‍ഷത്തെ ബി ജെപി ഭരണമാണ്. കഴിഞ്ഞ തവണ 181 സീറ്റുകള്‍ നേടിയ ബിജെപി 104 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. കോണ്‍ഗ്രസ് 30 ല്‍ നിന്നും 9 സീറ്റിലേക്ക് കൂപ്പുകുത്തി.ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഒഴികെ മറ്റൊരു പാര്‍ട്ടിക്കും നേട്ടമുണ്ടാക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.