ADVERTISEMENT
കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി പ്രശ്‌നം ലോകസഭയിൽ ഉന്നയിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപിയും എൻസിപി നേതാവുമായ സുപ്രിയ സുലേ .വിഷയം ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ വിമർശിച്ച് സുപ്രിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു.കഴിഞ്ഞ 10 ദിവസമായി മഹാരാഷ്ട്രയിൽ ഒരു പുതിയ പ്രശ്‌നം ഉയർന്നുവന്നിട്ടുണ്ട്. അതിനെപ്പറ്റി അയൽ സംസ്ഥാനമായ കർണാടക മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണ് എന്നും അവർ പറഞ്ഞു.
മഹാരാഷ്ട്രയ്‌ക്കെതിരെ കർണ്ണാടക ഗൂഢാലോചന നടത്തുകയാണ്. മഹാരാഷ്ട്രയെ ശിഥിലമാക്കുന്നതിനെക്കുറിച്ചാണ് കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പി. ഭരിക്കുന്നവയാണ്. അതിർത്തിയിലേക്ക് പോയ മഹാരാഷ്ട്രയിലെ ജനങ്ങൾ ഇന്നലെ ആക്രമിക്കപ്പെട്ടു. ഇത് അനുവദിക്കാനാവില്ല. ഇത് ഒരു രാജ്യമാണ്. ഞാൻ അഭ്യർത്ഥിക്കുന്നു. ഇതിനെപ്പറ്റിയുള്ള നിലപാട് വ്യക്തമാക്കി അമിത് ഷാ സംസാരിക്കണമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം തുടരുന്നതിനിടെ, വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശദ്ധയിപ്പെടുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ലോകസഭാ അംഗമായ സുപ്രിയ സുലേ വിഷയം ലോകസഭയിൽ അവതരിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.