ADVERTISEMENT
ആന്റി മാരി-ടൈം പൈറസി ബില്‍ കടല്‍ക്കൊള്ളയെ ചെറുക്കുന്നതിനുള്ള നിയമോപകരണമായി മാറുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കടല്‍ക്കൊള്ള സംബന്ധിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചോ സിആര്‍പിസിയിലോ ഇന്ത്യയ്ക്ക് പ്രത്യേക നിയമമോ നിയമ വ്യവസ്ഥകളോ ഇല്ല. അതു കൊണ്ട് ആന്റി മാരി ടൈം പൈറസി ബില്‍ 2019, ഭേദഗതികള്‍ കടല്‍ക്കൊള്ളയെ ചെറുക്കുന്നതിന് ഫലപ്രദമായ നിയമോപകരണമായി മാറുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയുടെ ക്ഷേമം കടലുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വ്യാപാരത്തിന്റെ 90 ശതമാനവും കടല്‍ വഴികളിലൂടെയാണ് നടക്കുന്നത്, സമുദ്ര സുരക്ഷ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.