പിഎഫ് പെൻഷൻ ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ കേന്ദ്രം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

ദില്ലി: പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ കേന്ദ്ര ഗവൺമെൻ്‌റ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എംപി2022 നവംബർ4 ന് വിധി വിന്നിട്ടും അത് നടപ്പാക്കാൻ ഇഎഫ്പിഒ ഒരു നടപടിയും സ്വീകരിച്ചിട്ടിില്ല. 2014 സെപ്തംബറിന് ശേഷം സർവ്വീസിൽ നിന്നും പിരിഞ്ഞവർക്കും സർവ്വീസിലുളളവർക്കും ഉയർന്ന പെൻഷൻ ലഭിക്കാനുളള ഓപ്ഷൻ വിധി വന്ന് മാസത്തിനകം നൽകേണ്ടതാണ്. എന്നാൽ ഓപ്ഷൻ വാങ്ങാനുളള ഒരു നടപടിയും ഇപിഎഫ്ഒ ഓർഗനൈസേഷൻ സ്വീകരിച്ചിട്ടില്ല എന്നും അദ്ധേഹം കുറ്റപ്പെടുത്തി.

2014 ന് മുമ്പ് പിരിഞ്ഞവർക്ക് ഉയർന്ന പെൻഷനുളള ഓപ്ഷൻ നൽകാനുളള അവസരത്തിൽ അവ്യക്തത നിലനിൽക്കുന്നു. ദശലക്ഷകണക്കിന് ജീവനക്കാരെയും പെൻഷകാരെയും ബാധിക്കുന്ന പ്രധാന വിഷയം എന്ന നിലയിൽ കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രേമചന്ദ്രൻ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News