നഗരസഭയ്ക്കു മുന്നിലെ അക്രമസമരം; സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലെ അക്രമസമരം തടയണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി മേയര്‍ പി കെ രാജു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സമരക്കാര്‍ക്ക് നോട്ടീസ് അയച്ചു. സമരം നിരോധിക്കണമെന്നും നഷ്ടപരിഹാരം സമരക്കാരില്‍ നിന്നും ഈടാക്കണം എന്നുമായിരുന്നു ഡെപ്യൂട്ടി മേയറുടെ ഹര്‍ജിയിലെ ആവശ്യം. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധി നഗരസഭയിലും നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോടും നഗരസഭാ സെക്രട്ടറിയോടും നിര്‍ദ്ദേശിച്ചിരുന്നു. നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സമരക്കാര്‍ക്ക് നോട്ടീസ് അയച്ചത്. ഹര്‍ജി ഡിസംബര്‍ 13 ന് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News