ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ.ജോണ്‍ബ്രിട്ടാസ് എംപി

ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ. ജോണ്‍ബ്രിട്ടാസ് എംപി. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി സഭയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിയ കമ്മീഷന്‍, പൂഞ്ചി കമ്മീഷന്‍, വെങ്കിടാചലയ്യ കമ്മീഷന്‍ എന്നിവയൊക്കെ ഗവര്‍ണര്‍മാരുടെ നിയമനത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്നും ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി പാലിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലല്ലെന്നും ജോണ്‍ ബ്രിട്ടാസ് സഭയില്‍ ആരാഞ്ഞു.

അതേസമയം, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ബോധപൂര്‍വ്വമായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളിലും അത് പ്രകടമാണ്. അത് തിരിച്ചറിയാതെ ചില സംസ്ഥാനങ്ങള്‍ കാട്ടുന്ന മൗനം അമ്പരിപ്പിക്കുന്നതാണ്. വന്യ- ജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

ഏറ്റവും അപകടകരമായ നീക്കമാണ് ബില്ലിലെ ഭേദഗതി. വന്യ ജീവി സംസ്ഥാന ബോര്‍ഡുകള്‍ക്ക് ഉണ്ടായിരുന്ന അധികാരം ഇല്ലാതാക്കുന്ന ഭേദഗതി സംസ്ഥനങ്ങള്‍ക്ക് എതിരെയുള്ള നീക്കമാണ്. രാജ്യം ഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രം മതിയെങ്കില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും പിരിച്ചുവിടുന്നതാണ് നല്ലത്. ഇത് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള നീക്കമാണ്. അതുകൊണ്ടുതന്നെ ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ബില്ലിലെ 11, 43 വകുപ്പുകള്‍ സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുക്കുന്നതാണ്- അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News