ADVERTISEMENT
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തെരുവിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് ധൈര്യമുണ്ടെങ്കില്‍, തര്‍ക്ക പ്രദേശങ്ങള്‍ ഉടന്‍ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സഞ്ജയ് റാവത് വെല്ലുവിളിച്ചു.
ഡല്‍ഹിയുടെ പിന്തുണയോടെയാണ് ബെലഗാവിയില്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നതെന്നും ശിവസേന നേതാവ് ആരോപിച്ചു
ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും ഏകനാഥ് ഷിന്‍ഡെക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.
മഹാരാഷ്ട്രയെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിജെപി യുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും റാവത്ത് പറഞ്ഞു
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടര്‍ന്ന് ഉയര്‍ന്ന് വന്ന തര്‍ക്കത്തിന് പരിഹാരം കാണണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.