ADVERTISEMENT
രണ്ടാം ലോകയുദ്ധത്തിലേക്കുള്ള അമേരിക്കയുടെ പ്രവേശം ജപ്പാൻ്റെ പേൾ ഹാർബർ ആക്രമണത്തോടെയാണ്. ഇംപീരിയൽ ജാപ്പനീസ് നേവി 81 വർഷം മുമ്പ് 1941 ഡിസംബർ 7 നാണ് പേൾ ഹാർബറിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ബേസ് ആക്രമിച്ചത്.ഇതോടെയാണ് അതുവരെ യുദ്ധമുഖത്തില്ലായിരുന്ന അമേരിക്ക യുദ്ധമുന്നണിയിലേക്ക് കടന്നു വരുന്നത്. ഈ ആക്രമണം പിന്നീട് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയും അണുബോംബ് വർഷിച്ച സമാനതകളില്ലാത്ത,ലോകമന:സാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് കാരണമായി തീർന്നതായി വിലയിരുത്തപ്പെടുന്നു.
അപ്രഖ്യാപിതവും യുദ്ധപ്രഖ്യാപനവും കൂടാതെയാണ് ജപ്പാൻ പേൾ ഹാർബർ യുദ്ധം, ഹവായ് ഓപ്പറേഷൻ, ഓപ്പറേഷൻ ഇസഡ് എന്നിങ്ങനെ പേരിട്ട് വിളിക്കുന്ന ആക്രമണം നടത്തിയത്. ആക്രമണത്തിൽ 2,403 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 1,178 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 188 യുഎസ് വിമാനങ്ങളും മൂന്ന് ക്രൂയിസറുകളും മൂന്ന് ഡിസ്ട്രോയറുകളും ഒരു ആന്റി-എയർക്രാഫ്റ്റ് പരിശീലന കപ്പലും തകർന്നു. ആക്രമണത്തിൽ 68 സാധാരണക്കാർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റ് 1941 ഡിസംബർ 7 ‘അപകീർത്തിയിൽ ജീവിക്കുന്ന ഒരു തീയതി’ ആയി പ്രഖ്യാപിച്ചു. തുടർന്ന് 1941 ഡിസംബർ 8 ന് അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനഘട്ടത്തിൽ പടിഞ്ഞാറൻ സഖ്യസേന ജർമ്മനി പിടിച്ചെടുത്ത ശേഷവും അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യക്ക് ശേഷവും ജർമ്മനി 1945 മെയ് 8 ന് നീരുപാധീകം കീഴങ്ങി. എന്നാൽ സഖ്യസേനക്ക് മുന്നിൽ കീഴടങ്ങാൻ ജപ്പാൻ ഒരുക്കമായിരുന്നില്ല.
തുടർന്ന് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിലും ഓഗസ്റ്റ് 9 ന് നാഗസാക്കിയിലും
അമേരിക്കൻ പോർവിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു.
പേൾ ഹാർബർ ആക്രമണം കൊണ്ട് അമേരിക്കയെ ഞെട്ടിക്കാനും യുദ്ധമുന്നണിയിലേക്ക് എത്തിക്കാനും ജപ്പാൻ കഴിഞ്ഞെങ്കിലും പിൽക്കാലത്ത് അതിന് അവർ വലിയ വില നൽകേണ്ടതായി വന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. പേൾഹാർബർ യുദ്ധത്തിൻ്റെ പരിണിത ഫലമായിരുന്നു സാമ്രാജ്യത്വം സാധാരണക്കാരന് മേൽ ആണുബോംബ് വർഷിച്ചതിലേക്ക് വരെ എത്തിച്ചത് എന്നതാണ് യഥാർത്ഥ്യം.
Get real time update about this post categories directly on your device, subscribe now.