ADVERTISEMENT
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാന്‍ ഇത്തവണ ടാഗോര്‍ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തുടങ്ങിയവരുടെ സംഗീത സന്ധ്യകളാണ് നടക്കുക.
ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലരയ്ക്ക് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങി നോടനുബന്ധിച്ച് സിത്താര്‍ വിദഗ്ധന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ സന്ധ്യ അരങ്ങേറും. മേളയുടെ രണ്ടാംദിനത്തില്‍ നാടന്‍പാട്ട് കലാകാരന്‍ അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോള്‍ ഓഫ് ഫോക്കിന്റെ സംഗീതവിരുന്നുണ്ടാകും.
ഞായറാഴ്ച തമിഴ് മോജോ റോക്ക് ബാന്‍ഡ് ‘ജാനു’,12ന് താമരശ്ശേരി ചുരം ബാന്‍ഡ് , 13ന് ഗസല്‍ ഗായിക നിമിഷ സലിമിന്റെ ഗസല്‍ സന്ധ്യ എന്നിവ അരങ്ങേറും.14 ന് ചുമടുതാങ്ങി ബാന്‍ഡാണ് ടാഗോര്‍ തിയേറ്ററില്‍ സംഗീത വിരുന്നൊരുക്കുന്നത്. 15 ന് തമിഴ് ഗാനങ്ങളുള്‍പ്പെടുത്തി ഗായകന്‍ പ്രദീപ് കുമാറിന്റെ ഗാനസന്ധ്യയും കിഷോര്‍ കുമാറിനും ലത മങ്കേഷ്‌ക്കറിനും സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അരുണ്‍ സുകുമാറും നിത്യാ മാമ്മനും നയിക്കുന്ന ‘റിമംബറിംഗ് കിഷോര്‍ ദാ & ലതാ ജി’ യും നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.