ADVERTISEMENT
മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ലിംഗ വിവേചനം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം രാത്രി 9.30 ആക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. സമയ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന കുട്ടികളുടെ അപേക്ഷ പരിഗണിച്ച് ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പിന്റെയാണ് ഉത്തരവ്
മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പിന്റെ പുതിയ ഉത്തരവ്. ഹോസ്റ്റലുകളില്‍ ആണ്‍ – വിവേചനം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കേണ്ട സമയം രാത്രി 9.30 ആക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വൈകി വരേണ്ടിവന്നാല്‍ ID കാര്‍ഡ് കാണിച്ച് കയറാം. സമയംക്രമം ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ കര്‍ശനമായി പാലിക്കണം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ സമയ നിയന്ത്രണത്തെ അനുകൂലിക്കുന്നില്ലെന്ന് ആരോഗ്യ സര്‍വ്വകലാശാല കേസ് പരിഗണിക്കവെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമപരമല്ലെന്ന് കോടതിയും നിരീക്ഷിച്ചു. മാതാപിതാക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം. വിവേചന രഹിതമായ പുതിയ ഉത്തരവ് പ്രശ്‌ന പരിഹാരത്തിന് വഴിവെച്ചേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.