SFI നേതാവിനെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം

വയനാട്ടില്‍ SFI നേതാവ് അപര്‍ണ്ണ ഗൗരിയെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളി ടെക്‌നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍ രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജില്‍നിന്ന് പുറത്താക്കുക.

ഇവര്‍ എംഎഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

അലന്‍ ആന്റണി, മുഹമമദ് ഷിബിലി, കിരണ്‍രാജ് എന്നിവര്‍ എസ്ഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് അപര്‍ണ ഗൗരിയെ കോളേജു പരിസരത്തുവച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News