ADVERTISEMENT
പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം , ഗവര്‍ണര്‍ ചാന്‍സലര്‍ ആകാന്‍ പാടില്ല എന്നത് ശരിയാണോ എന്ന വി ശിവദാസന്‍ എംപിയുടെ ചോദ്യത്തില്‍, ഗവര്‍ണര്‍ ചാന്‍സലര്‍ ആകാന്‍ പാടില്ല എന്ന നിലപാട് നിഷേധിക്കാതെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. പുഞ്ചി കമ്മീഷന്‍ വ്യത്യസ്ത വിഷയങ്ങളിലായി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞു നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് മന്ത്രാലയം ചെയ്തത്.
വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ യുജിസി പ്രതിനിധി ഇല്ലാത്ത രാജ്യത്തെ സര്‍വ്വകലാശാലകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ട ഡോ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ആ വിവരങ്ങള്‍ യുജിസി സൂക്ഷിക്കുന്നില്ല എന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്.
വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ യുജിസി പ്രതിനിധി ഇല്ലാത്ത യൂണിവേഴ്‌സിറ്റികളുടെ കണക്കുകള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ല എന്നും അത്തരത്തില്‍ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംബന്ധിച്ച കണക്കുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ നൂറുകണക്കിന് സര്‍വകലാശാലകളില്‍ യുജിസി പ്രതിനിധി ഇല്ലാതെയാണ് വൈസ് ചാന്‍സലര്‍ നിയമനം നടക്കുന്നത്. ഇത് ഔദ്യോഗികമായി സമ്മതിക്കാനുള്ള വിമുഖത യാണ് അത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നേയില്ല എന്ന മറുപടി നല്‍കി ഒളിച്ചോടാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത് എന്ന് ഡോ വി ശിവദാസന്‍ എംപി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.