കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രം

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കണക്ക് സര്‍ക്കാരിന്റെ പക്കലില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് കാലത്ത് അതിന്റെ ഏറ്റവും വലിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയവരാണ് പ്രവാസികള്‍. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലും ജീവനോപാധികളും ഇക്കാലത്ത് നഷ്ടപ്പെട്ടു. എന്നാല്‍ കൊവിഡ് ദുരിതബാധിതര്‍ക്കായി വാഗ്ദാനങ്ങള്‍ മുഴക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പൊള്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്ക് ഇല്ലെന്ന് തുറന്ന് സമ്മതിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News