രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് പരാജയം

ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് ലക്‌ഷ്യം കുറിച്ചു. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തി ബംഗ്ലാദേശിനെ കരകയറ്റിയ മെഹ്ദി ഹസനാണ് അവരുടെ ടോപ്സ്കോറർ. 83 പന്തിൽ നിന്നാണ് ഹസൻ കന്നി സെഞ്ചുറി കുറിച്ചത്. ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് മുഹമ്മദ് സിറാജും വാഷിങ്ടൺ സുന്ദറും ബോൾ എറിഞ്ഞപ്പോൾ ബംഗ്ലാദേശ് മുൻ നിര തകർന്നു.

66 റൺസ് സ്‌കോർ ചെയ്യുന്നതിനിടയിൽ തന്നെ അവർക്ക് 3 വിക്കറ്റുകൾ നഷ്ടമായി . അനാമുൽ ഹക്കിനെ പുറത്താക്കി സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ക്യാപ്റ്റൻ ലിട്ടൻ ദാസ് സിറാജിന്റെ ബോളിൽ പുറത്തായി. നജ്മുൽ ഹുസ്സൈൻ ഉമ്രാൻ മാലിക്കിന് മുന്നിൽ വീണു. ഷാക്കിബ് അൽ ഹസനും മുസ്ഹഫിഖുർ റഹീമും സുന്ദറിന്റെ പന്തിൽ ധവാന്റെ കൈകളിലേക്ക് കാച് നൽകി പുറത്തായി. അഫീഫ് ഹുസൈനും സുന്ദറിന് മുന്നിൽ വീണു. തുടർന്ന് ക്രീസിലെത്തിയ മെഹ്ദി ഹസനും മുഹമ്മദുല്ലയും ക്രീസിൽ നിലയുറപ്പിച്ചു സ്കോർ 217 ലേക്ക് എത്തിച്ചു. 46 ആം ഓവറിൽ ഉമ്രാൻ മാലിക് ഈ കൂട്ട്കെട്ട് തകർത്തെങ്കിലും പിന്നാലെയെത്തിയ നസും മുഹമ്മദിനെ കൂട്ട് പിടിച്ചു സ്‌കോർ 260 കടത്തി. നിശ്ചിത 50 ഓവറിൽ സ്കോർ 271 ആക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലിയും ശിഖർധവാനും ഓപ്പണിങ് ബാറ്റിനിറങ്ങി. 5 റൺ എടുത്ത വിരാട് കോഹ്ലിയെ എടബോട് ഹോസൈൻ പുറത്താക്കി . പിന്നാലെ 8 റൺ മാത്രം എടുത്ത ശിഖർ ധവാനും മുസ്തഫിസുർ റഹ്മാന്റെ പന്തിൽ മെഹ്ദി ഹസ്സന്റെ കൈകളിലേക് കാച് നൽകി മടങ്ങി. പിന്നാലെ വന്ന വാഷിംഗ്‌ടൺ 11 റൺസ് മാത്രം എടുത്ത് ഷാകിബ് അൽ ഹസ്സന്റെ പന്തിൽ പുറത്തായി . കെ എൽ രാഹുൽ തനതു ശൈലിയിൽ ആക്രമിച്ചു കളിയ്ക്കാൻ തുടങ്ങിയെങ്കിലും മെഹ്ദി ഹസ്സൻ വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്ന് വന്ന അക്സർ പട്ടേൽ ശ്രേയസ് അയ്യറുമായി മികച്ച കൂട്ടുകെട്ട് ഒരുക്കി . സ്‌കോർ 172 ൽ നിൽക്കേ ശ്രെയസ് ( 82 )അഫീഫ് ഹുസൈനു കാച് നൽകി മടങ്ങി. ഇന്ത്യയുടെ വിജയ പ്രതീക്ഷയായിരുന്ന കൂട്ട് കെ ട്ട് തകർന്നു. 38 ആം ഓവറിൽ സ്‌കോർ 189 നിൽക്കേ അക്‌സർ പട്ടേലും (56 )പുറത്തായി . പിന്നാലെ വന്ന കെ എൽ രാഹുലും (14 ) ശർദൂൽ താക്കൂറും (7 )അടുത്തടുത്തായി മടങ്ങി. അവസാന ഓവറുകളിൽ കൈയ്യിൽ ഏറ്റ പരിക്കു മായി കളിക്കാനിറങ്ങിയ രോഹിത് ശർമയും കൂട്ടരും ജയത്തിനായി പരിശ്രമിച്ചുവെങ്കിലും ബംഗ്ലാദേശിന്റെ വിജയദാഹത്തിനു മുന്നിൽ കീഴടങ്ങാനായിരുന്നു വിധി. അൻപത് ഓവറിൽ 271 നെതിരെ 9 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് മാത്രമെടുക്കാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളു. മൂന്നു മാച്ചുകളുള്ള സീരീസിൽ ബംഗ്ലാദേശിന് രണ്ടു വിജയങ്ങളുടെ ലീഡ് ആയി. അടുത്ത മത്സരം ഡിസംബർ 10 നു നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News