വയനാട്ടിൽ വിദ്യാർത്ഥികളെ ക്രിമിനലുകളാക്കുകയാണ്‌ കെ എസ്‌ യു- എം എസ്‌ എഫ്‌ സംഘം.ഇവർക്ക്‌ പിന്തുണ ടി സിദ്ധിഖ്‌.: അപര്‍ണ ഗൗരി

കെ എസ് യുവിന്റെയും എംഎസ്എഫിന്റയും നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എസ്എഫ്‌ഐയാണ് ഇവരുടെ നമ്പര്‍ വണ്‍ ശത്രുവെന്ന് എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരി. ഇത്തരകാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് താനും ആക്രമിക്കപ്പെട്ടതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ടി സിദ്ധിഖാണെന്നും അപര്‍ണ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

കുറിപ്പ്

മേപ്പാടി പോളിടെക്‌നിക്കിലെ ട്രാബിയോക്ക് എന്ന ഗ്യാങ്ങിലെ 27 പേര്‍ നിരന്തരമായി ലഹരി ഉപയോഗിക്കുന്നവരും , നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്നവരുമാണ് ….. വ്യത്യസ്ഥ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ ലഹരി മാഫിയുടെ ഭാഗമാകുന്നതോടെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച SFI യാണ് ഇവരുടെ ഒന്നാമത്തെ ശത്രുക്കള്‍…. SFI യായത് കൊണ്ടും ഈ ലഹരി സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് SFI പലതവണ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതിനാലാണ് എന്നെ ഇവര്‍ അക്രമിച്ച് ….

ഈ ഗ്യാങ്ങിന്റെ SFI യോടുള്ള ശത്രുത നന്നായി അറിയുന്ന ഈ ഗ്യാങ്ങിന്റെ ഭാഗമായ KSU-MSF നേതാക്കളായി അതുല്‍ കെ.ടി യുടെയും രശ്മിലിന്റെയും നേതൃത്വത്തില്‍ ഈ ലഹരി സംഘത്തെ SFI ക്കാരെ അക്രമിക്കാന്‍ ബോധപൂര്‍വ്വം ഉപയോഗിക്കുകയാണ് ഉണ്ടായത്…. എന്തൊക്കെ ത്യാഗം സഹിക്കേണ്ടി വന്നാലും സമൂഹത്തിന് വിപത്തായ ഇത്തരം ഗ്യാങ്ങുകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ് ഞങ്ങള്‍ …….

ഈ പ്രതിരോധം തീര്‍ക്കുമ്പോഴും ഞങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് ഒരു സഹായവും ഔധാര്യവും പ്രതീക്ഷിക്കുന്നവരല്ല ഞങ്ങള്‍ , അതുകൊണ്ട് ഞാന്‍ അക്രമിക്കപ്പെട്ട് 5 ദിവസത്തിന് ശേഷം ശേഷം നിങ്ങള്‍ക്ക് ഉണ്ടായ ബോധോദയം ഞങ്ങളെ അത്ഭുതപ്പെടുത്തില്ല….. മനോരമയാകട്ടെ ഈ ലഹരിമാഫിയെ SFI യില്‍ എത്തിക്കാനുള്ള കഠിനശ്രമത്തിലാണ് …. ഇതില്‍ ഉള്ള അഭി എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി മാത്രം അടര്‍ത്തിമാറ്റി വാര്‍ത്തയാക്കുകയാണ് ….. ഈ 27 അംഗ മാഫിയ സംഘത്തിന്റെ SFI വിരുദ്ധതയെ സമര്‍ത്ഥമായി ഉപയോഗിച്ച് SFI ക്കാരെ അക്രമിക്കാന്‍ ഉപയോഗിച്ച KSU – MSF ന്റെ രാഷ്ട്രീയം ഇവര്‍ക്ക് വാര്‍ത്തയല്ല …. ഇവര്‍ KSU – MSF ന്റെ പ്രകടനത്തില്‍ പങ്കെടുക്കുന്ന ഫേട്ടോയും , കോണ്‍ഗ്രസ് MLA ക്ക് ഒപ്പമുള്ള ഫോട്ടോയും വാര്‍ത്തയല്ല ……
തിരഞ്ഞടുപ്പിന് ശേഷം ഇവര്‍ വിളിച്ച മുദ്രാവാക്യവും അവര്‍ക്ക് വാര്‍ത്തയല്ല ….. ഇവരിപ്പെട്ടവരുടെയും കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും റൂമില്‍ നിന്ന് മോക്ഷണ വസ്തുക്കള്‍ കിട്ടിയതും ഇവര്‍ക്ക് വാര്‍ത്തയല്ല ….

ഈ 27 ല്‍ ആരെങ്കിലും ഈ ലഹരി സംഘത്തില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് ഇടതു രാഷ്ട്രിയത്തിന്റെ ഭാഗമാണോ എന്ന തിരച്ചിലിലാണവര്‍……
ഞങ്ങള്‍ SFI എന്തായാലും നിലനില്‍പ്പിനായി നിലപാട് എടുക്കുന്നവരല്ല …. ഞങ്ങള്‍ ഈ അരാജക കൂട്ടത്തിനെതിരെ നിലനില്‍പ്പ് നോക്കാതെ നിലപാട് എടുത്തവരാണ് ….. നിലനില്‍പ്പിനായി ഈ അരാജക കൂട്ടത്തെ ചേര്‍ത്ത് പിടിച്ചത് KSU – MSF ആണ് ….

സംരക്ഷണം ഒരുക്കുന്നത് കല്‍പ്പറ്റ MLA ടി സിദ്ധിക്കാണ് ….
അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികള്‍ക്കായി സമരം സംഘടിപ്പിക്കുന്നത് UDF ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News