പത്തനംതിട്ടയില്‍ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു

പത്തനംതിട്ട കലഞ്ഞൂരില്‍ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയസ്വകാര്യ റബ്ബര്‍ എസ്റ്റേറ്റിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ആറ് തവണയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്.

ബുധനാഴ്ച പുലര്‍ച്ചെ കലഞ്ഞൂരില്‍ സ്വകാര്യ റബര്‍ എസ്റ്റേറ്റിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. എസ്റ്റേറ്റില്‍ ടാപ്പിംഗ് എത്തിയ തൊഴിലാളികള്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരയക്കാണ് രക്ഷപ്പെട്ടത്. റബര്‍ തോട്ടത്തില്‍ തന്നെയാണ് പുലിയെ പിടികൂടനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

കലഞ്ഞൂര്‍ പഞ്ചായത്തില്‍ രണ്ടാഴ്ചയ്ക്കിടെ മാത്രം ആറുതവണയാണ് പുലി ഇറങ്ങിയത്. വിഷയം കൊന്നി എം.എം.എ കെ യു ജനീഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു.

വന്യജീവികള്‍ കാടറങ്ങുന്ന വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ മന്ത്രി എ.കെ.ശശീന്ദ്രന്‍ എംഎല്‍എക്ക് നിയമസഭയില്‍ ഉറപ്പുനല്‍കി. ഇതിനു പിന്നാലെയാണ് പുലിയെ പിടികൂടാനായി വനം വകുപ്പ് കലഞ്ഞരില്‍ കൂടി സ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News