ADVERTISEMENT
കോഴിക്കോട് അമ്മയുടെ മര്‍ദ്ദനമേറ്റ് പത്ത് വയസുകാരന് ഗുരുതര പരിക്ക്. നെല്ലൂളിപറമ്പില്‍ അശ്വതി (33)യാണ് മകന്‍ സായി കൃഷ്ണ (10)യെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ വലത് കാലിന് ഏറ്റ മുറിവില്‍ എട്ട് തുന്നിക്കെട്ടലുകള്‍ ഉണ്ട്. അയല്‍ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. അമ്മമ്മയുടെയും അമ്മയുടെയും കൂടെ കുട്ടി കൂഴക്കോട്ടുള്ള വീട്ടിലാണ് താമസം.
അമ്മയുടെ നിരന്തരമായ പീഡനം കുട്ടി ഏല്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ജനമൈത്രി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . പിതാവ് ഇവരോടൊപ്പമല്ല താമസം. ഇവര്‍ക്കെതിരെ വ്യാപകമായ പരാതിയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കുട്ടിക്ക് കൗണ്‍സലിംങ്ങ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബാലസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .ചൈല്‍ഡ് ലൈന്‍, ബാലാവകാശ കമ്മീഷന്‍, സി ഡബ്ല്യൂ സി എന്നിവര്‍ക്ക് ബാലസംഘം പരാതി അയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.