സൗദിയില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു

സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവങ്ങളിലാണ് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കൂടുതല്‍. ഈ വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 9.7% വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. റിയാദ് മേഖലയാണ് സംരംഭങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍.

റിയാദില്‍ മൊത്തം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 36.1% വര്‍ദ്ധനവ് ഉണ്ടായി. മൊത്തം സംരംഭങ്ങളുടെ മൂന്നിലൊന്നു മൊത്ത, ചില്ലറ വ്യാപാര മേഖലയാണ്. സംരംഭങ്ങളില്‍ നിര്‍മ്മാണ, കെട്ടിട മേഖല 20.7 ശതമാനവും സപ്പോര്‍ട്ട് സര്‍വീസ് മാനേജ്മെന്റ് മേഖല 11.6 ശതമാനവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here