ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ കൂട്ട പുറത്താക്കല്‍

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ കൂട്ട പുറത്താക്കല്‍. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെയാണ് 30 നേതാക്കളെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്.

തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 30 പേരെയും അടുത്ത ആറുവര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 68 അംഗ നിയമസഭയാണ് ഹിമാചല്‍ പ്രദേശിലേത്. 35 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തും. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനെതിരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News