ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിക്ക് മിന്നും ജയം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിക്ക് മിന്നും ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുദേവാ ഡല്‍ഹി എഫ് സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. 62,70 മിനിറ്റുകളില്‍ ടി ഷിജിനും 52 ആം മിനിറ്റില്‍ ദോദി ആല്‍ഫഡുമാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് 11 പോയിന്റുമായി ഗോകുലം കേരള എഫ്സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here