ADVERTISEMENT
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി ഇന്ന് പാർലമെന്റിൽ കോൺഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ആരംഭിച്ച ശീതകാല സമ്മേളനത്തിന്റെ ഇരുസഭകൾക്കുള്ളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് കുടിക്കാഴ്ച്ച. കോൺഗ്രസ് ലോക്‌സഭാ എംപിമാരുടെ യോഗം ഇന്ന് രാവിലെ 10:15ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ ചേരും. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുർബ്ബലമാക്കുന്നു വിഷയവും പാർലമെൻ്റിൽ ഉയർന്നതിനെയും സംബന്ധിച്ച കാര്യങ്ങളും ഇന്ന് ചർച്ച ചെയ്തേക്കും. പല സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതു കൊണ്ട് കേന്ദ്രം റിപ്പോർട്ട് പുറത്ത് വിടണമെന്നും കോൺഗ്രസ് സഭയിൽ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമാണിത്. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ സാമ്പത്തിക ദുർബ്ബല വിഭാഗങ്ങളുടെ (ഇഡബ്ല്യുഎസ്) സംവരണം, അവരുടെ നിലവില സാമ്പത്തിക അവസ്ഥ, ദുർബല വിഭാഗങ്ങളെ നിശ്ചയിക്കുന്ന സാമ്പത്തിക പരിധി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച്ച കോൺഗ്രസ് പാർട്ടി തീരുമാനിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.