ആദ്യമണിക്കൂറില്‍ ഗുജറാത്തില്‍ ബിജെപി; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ ഉണ്ടാകില്ലെന്ന സൂചനയാണ് ആദ്യ മണിക്കൂറില്‍ ലഭിക്കുന്നത്. വലിയ മുന്നേറ്റം പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടി 3 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടക്കമുള്ള ബി.ജെ.പിയുടെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിലാണ്.

ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. തിയോഗില്‍ സി.പി.എം സിറ്റിങ്ങ് എം.എല്‍.എ രാകേഷ് സിന്‍ഹ ആദ്യ മണിക്കൂറില്‍ മുന്നില്‍. ഹിമാചില്‍ മുന്നേറ്റം പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടിക്ക് ആദ്യ മണിക്കൂറില്‍ ഒരു സീറ്റില്‍ പോലും മുന്നിലെത്താനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News