ആദ്യമണിക്കൂറില്‍ ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; സിറ്റിംഗ് സീറ്റില്‍ സിപിഐഎം മുന്നില്‍

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഈ നിമിഷത്തെ കണക്കുകളനുസരിച്ച് കോണ്‍ഗ്രസ് 34 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. 33 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് ബി.ജെ.പി തൊട്ടുപിന്നിലുണ്ട്. തിയോഗില്‍ സി.പി.എം സിറ്റിങ്ങ് എം.എല്‍.എ രാകേഷ് സിന്‍ഹ ആദ്യ മണിക്കൂറില്‍ മുന്നില്‍

എക്സ്റ്റിറ്റ് പോളുകളിലും വാശിയേറിയ മത്സരമായിരുന്നു പ്രവചിച്ചിരുന്നത്. ചില പോളുകള്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ മാറ്റ് ചിലത് തൂക്കുമന്ത്രിസഭയാണ് പ്രവചിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here