കേരളത്തെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് ലക്ഷ്യം: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.120 ശതമാനം വളര്‍ച്ച ടൂറിസം മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു.

ഒരു കോടിയിലധികം ആഭ്യന്തര സഞ്ചരികള്‍ കേരളത്തിലെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിദേശ രാജ്യങ്ങളില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കും. ടൂറിസ്റ്റ് പൊലീസിംഗ് മുന്നോട്ട് കൊണ്ടുപോകും. സ്ത്രീകള്‍ക്ക് എതിരെ കേരളത്തില്‍ നടക്കുന്നത് ഒറ്റപ്പെട്ട ആക്രമ സംഭവങ്ങള്‍. അതിന്റെ അടിസ്ഥാനത്തില്‍ കേരളം സുരക്ഷിതമല്ല എന്ന് പറയുന്നത് ശരിയല്ല. കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ തയ്യാറാവുന്നുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഹൈടെക് പദ്ധതികള്‍ ആവിഷ്‌കരിക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News