ADVERTISEMENT
ചെങ്ങന്നൂര്‍ എം എല്‍ എ സജി ചെറിയാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. എം.എല്‍ എ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ വച്ച് മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചു എന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സജി ചെറിയാനെ എം എല്‍ എ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ഹര്‍ജിക്കാരായ മലപ്പുറം സ്വദേശി ബിജു പി.ചെറുമന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജിയില്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജിക്കാരുടെ ആവശ്യം തള്ളി.സജി ചെറിയാനെ എം എല്‍ എ സ്ഥാനത്തു നിന്നും പുറത്താക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജിയിലെ ആവശ്യം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു എം എല്‍ എയ്ക്ക് എങ്ങനെ അയോഗ്യത കല്‍പ്പിക്കുമെന്നും കോടതി ആരാഞ്ഞിരുന്നു.ഹര്‍ജി ഫയലില്‍ സ്വീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമായിരുന്നു വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
പ്രസംഗം വിവാദമായതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിപദവി ഒഴിഞ്ഞിരുന്നു. എന്നാല്‍ എം എല്‍ എ സ്ഥാനത്തു നിന്നു കൂടി സജി ചെറിയാനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തായ ഹര്‍ജിക്കാര്‍ക്ക് കോടതിയില്‍ നിന്നും ലഭിച്ചത് തിരിച്ചടിയായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.