ADVERTISEMENT
ഇഞ്ചോടിഞ്ച് മത്സരം കനക്കുന്ന ഹിമാചലില്‍ സ്വതന്ത്രരുടെ നിലപാട് നിര്‍ണ്ണായകമാകും. സ്വന്തം നിലയില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത ബി.ജെ.പി നേതൃത്വം സ്വതന്ത്രരെ ഒപ്പം കൂട്ടാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ ആശിഷ് ശര്‍മ്മ, സ്വതന്ത്രന്‍മാരായ കെ.എല്‍. താക്കൂര്‍, ഹോഷിയാര്‍ സിംഗ് എന്നിവരെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബി.ജെ.പി ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്നും റിപ്പോര്‍ട്ടുണ്ട്. മുഴുവന്‍ ഫലവും പൂര്‍ണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. എംഎല്‍എമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. വിജയിക്കുന്നവരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധി മുന്‍കൈ എടുത്താണ് കുതിരക്കച്ചവടത്തില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എമാരെ തടയാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇന്ന് വൈകിട്ടോടെ പ്രിയങ്ക ഹിമാചല്‍ തലസ്ഥാനമായ ഷിംലയിലെത്തിയേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.