കെജിഎഫിലൂടെ പ്രശസ്തൻ; മുതിർന്ന നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

കെജിഎഫിലൂടെ പ്രശസ്തനായ മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യ മുഴുവന്‍ പ്രശസ്തനായ നടനാണ് കൃഷ്ണ ജി റാവു.

അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്. 2018-ല്‍ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ‘നാനോ നാരായണപ്പ’യാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News